സോഷ്യൽ മീഡിയയിൽ തരംഗമായി റിമയുടെ സാരി | Oneindia Malayalam

2018-01-20 1,177

തിരുവനന്തപുരത്ത് വച്ച് നടന്ന റ്റെഡ് എക്‌സില്‍ സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് റിമാ കല്ലിങ്കല്‍ തന്നെ ഫെമിനിസ്റ്റാക്കിയ കഥ ഓര്‍ത്തെടുത്തത്.മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടി റിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. തന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വ്യക്തമാക്കിയ റിമയ്ക്കെതിരെ ട്രോള്‍ ആക്രമണവും സൈബർ ആക്രമണവും ഉണ്ടായി.പൊരിച്ച മീൻ പരാമർശം റിമയെ ട്രോളുകൾക്ക് ഇരയാക്കി. പുലിമുരുകനെ പരോക്ഷമായി വിമർശിച്ചതാകട്ടെ തെറിവിളികൾക്കുമിടയാക്കി.ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പോകുന്നത് റിമ അന്നുടുത്ത സാരിയിലേക്കാണ്.കറുപ്പ് നിറത്തിലുള്ള മനോഹരമായ ആ സാരിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.ഹൈനെക്ക് ബ്ലൗസിനൊപ്പം ധരിച്ച സാരിയുടെ കരഭാഗത്തെഴുതിയിരുന്ന വാക്കുകളിലേക്കാണ് അവിടെ കൂടിയിരിന്നവരുടെ ശ്രദ്ധ പതിഞ്ഞത്.പരമ്പരാഗത ഡിസൈനുകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രചോദനാത്മകമായ വാചകത്തോടുകൂടിയ രൂപകൽപ്പന ആ സാരിയെ ആകർഷകമാക്കി.

Videos similaires